പൂച്ചസ്ഥാന്‍

ഞങ്ങളുടെ കുട്ടിക്കാലത്ത്‌ ടെലിവിഷന്‍ ഇല്ലായിരുന്നു. ബാലമാസികകളും ചിത്രകഥകളും പോലും അധികമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു ബാറ്റ്‌മാന്‍, സ്‌പൈഡര്‍മാന്‍, പോക്കിമോന്‍ തുടങ്ങിയ പോക്കിരി മാമന്‍മാരെ പരിചയപ്പെടാനുള്ള ഭാഗ്യം ചെറുപ്പത്തില്‍ ഉണ്ടായില്ല. എട്ടു പത്തു കൊല്ലം മുന്‍പ്‌ മാത്രമാണ്‌ ഇവരില്‍ ചിലരെയെങ്കിലും കണ്ടുമുട്ടാന്‍ ഇടവന്നത്‌. എന്റെ ഒരു സ്‌നേഹിതന്‍ വീടു വയ്‌ക്കാന്‍

ശിഷ്യ പൂര്‍ണ്ണിമ

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കേരളത്തിലേക്കിറക്കുമതി ചെയ്യപ്പെട്ട രണ്ടാഘോഷങ്ങളാണ്‌ അക്ഷയതൃതീയയും, ഗുരുപൂര്‍ണ്ണിമയും. അക്ഷയതൃതീയ കൊണ്ടു വന്നത്‌ സ്വര്‍ണ്ണക്കടക്കാരാണെങ്കില്‍ ഗുരുപൂര്‍ണ്ണിമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ‘കലാകാരന്‍മാര്‍’ അജ്ഞാതരായി തുടരുന്നു. ഗുരുക്കന്മാര്‍ കുളിച്ചു കുറിയിട്ടു പാട വരമ്പത്തു കൊക്ക്‌ ഇരിക്കുന്നതു പോലെ നിശ്ചലരായിരിക്കുന്നു. ശിഷ്യര്‍ക്കു തൊട്ടു തൊഴാം, കാല്‍ കഴുകിച്ചു വന്ദിക്കാം, വേണമെങ്കില്‍

‘മലയാളി മെമ്മോറിയല്‍’

എന്റെ ഒരു സ്‌നേഹിതന്റെ അമ്മാവന്‍ മൂന്നാറില്‍ തേയിലത്തോട്ടത്തില്‍ സൂപ്പര്‍വൈസറായിരുന്നു. മൂന്നു നാലു മാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരു ചാക്കു പച്ചക്കറിയുമായാണ്‌ വരുന്നത്‌. അതെല്ലാം നാട്ടുകാര്‍ക്കു സൗജന്യമായി വിതരണം ചെയ്യും. കൂട്ടത്തില്‍ ചില ഇംഗ്ലീഷ്‌ പദങ്ങളും. ‘ബ്ലഡി ബഗര്‍’ ആണതില്‍ പ്രധാനം. ഇതും തോട്ടത്തില്‍ നിന്നു കിട്ടിയതാണ്‌.

തല്ലുകൊള്ളികള്‍

ദൈവത്തിന്‌ എവിടെയോ കണക്കു തെറ്റിയതു കൊണ്ടാണ്‌ താന്‍ ഇന്ത്യയില്‍ ജനിച്ചതെന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ഒരു സ്‌നേഹിതന്‍ എനിക്കുണ്ട്‌. മൂപ്പര്‍ മലയാളിയല്ല. കിട്ടിയ ആദ്യത്തെ അവസരത്തില്‍ അദ്ദേഹം ഒരു വിദേശ രാജ്യത്തു സ്ഥിരതാമസമാക്കി. ഇടയ്‌ക്ക്‌ തിരിച്ചു വന്ന്‌ സ്‌ത്രീധനം തൊട്ട്‌ അമിതമായ ആര്‍ഭാടം വരെ ഇന്ത്യാക്കാരന്‍ കാണിക്കുന്ന സര്‍വ്വ

മോഷണത്തൊഴിലാളി

ലോകത്തിലെ ആദ്യത്തെ തൊഴില്‍ വേശ്യാവൃത്തി ആണെന്നാണ്‌ പലരും പറയുന്നത്‌. എന്താണതിന്റെ യുക്തി എന്ന്‌ എനിക്കിതു വരെ മനസ്സിലായിട്ടില്ല. ആചാരമുണ്ടായിട്ടല്ലേ വ്യഭിചാരമുണ്ടാകൂ? കുടുംബവും കല്യാണവും ഒക്കെ വന്നു കഴിഞ്ഞിട്ടല്ലേ വേലി ചാടല്‍ വരുന്നത്‌? അതോ ആദിമ മനുഷ്യര്‍ കാണുന്നപാടേ കല്യാണം കഴിക്കുവാന്‍ തുടങ്ങിയിരുന്നോ? ഭൂമിയിലെ ആദ്യത്തെ തൊഴില്‍ മോഷണമാണെന്നു

യന്തിരന്‍

ഞാന്‍ വളര്‍ന്നത്‌ ഒരു പട്ടണ പ്രാന്തത്തിലാണ്‌. അത്‌ നല്ല ഒരു നാട്ടിന്‍പുറമായിരുന്നു. എന്നാല്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നത്‌ അവിടെ കുറെ ഫാക്ടറികള്‍ ഉണ്ടായിരുന്നു എന്നതാണ്‌. അവയില്‍ പലതും വളരെ പെട്ടെന്നു പൂട്ടുകയും പിന്നെ മറ്റൊരു രൂപത്തില്‍ തുറക്കുകയും ചെയ്‌തിരുന്നതിനാല്‍ കുട്ടിക്കാലത്തു തന്നെ ഒരു പാടു യന്ത്രങ്ങള്‍ കാണാന്‍

‘സുകുമാരഘൃതം’

നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗം ആളുകള്‍ സ്വയം ‘ആനപ്രേമി’ എന്നു വിശേഷിപ്പിക്കാറുണ്ട്‌. മഹാഭൂരിപക്ഷത്തിനും ആനയോടു പ്രേമമല്ല കമ്പമാണ്‌ എന്നാണ്‌ എന്റെ തോന്നല്‍. ഭൂമുഖത്തെ എറ്റവും വലിയ കാഴ്‌ചകളിലൊന്നായ ആനയെ കണ്ടാനന്ദിക്കുന്നതില്‍ തീരുന്നു ഞാനടക്കമുള്ള ആനക്കമ്പക്കാരുടെ താത്‌പര്യം. അല്ലാതെ ആനയ്‌ക്കു ഭക്ഷണം കിട്ടുന്നുണ്ടോ, വെള്ളം കിട്ടുന്നുണ്ടോ, കണ്ടമാനം തല്ലു

‘ജഡ്‌ജി സാര്‍’

എന്റെ സഹപ്രവര്‍ത്തകനായ ഒരു സ്‌നേഹിതനോട്‌ എനിക്കു കടുത്ത അസൂയ ആണ്‌. സുഹൃദ്‌ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹത്തിന്‌ അസാമാന്യമായ കഴിവാണ്‌. അതില്‍ കണ്‍കെട്ടു വിദ്യകളൊന്നുമില്ല. സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തു ത്യാഗം ചെയ്യാനും മൂപ്പര്‍ തയ്യാറാണ്‌. ചിലപ്പോള്‍ എനിക്കു തോന്നും അങ്ങേര്‍ കഴിഞ്ഞ ജന്മം വല്ല ആംബുലന്‍സോ, ഓക്‌സിജന്‍ സിലിണ്ടറോ

ഒരു പ്രേതകഥ!!!!!

വളരെ പണ്ട്‌ എന്റെ വീട്ടിലെ പുസ്‌തക ശേഖരത്തില്‍ ‘ചോര പുരണ്ട കഠാരി’ എന്നൊരു പുസ്‌തകം ഉണ്ടായിരുന്നു. പുസ്‌തകത്തിന്റെ പേരു കേട്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായില്ലേ? പുസ്‌തകം ഒരു ഡിറ്റക്ടീവ്‌ നോവല്‍ ആണ്‌. ‘ചോര പുരണ്ട കഠാരി’ എന്നാണ്‌ നോവലിലെ കുറ്റവാളി സംഘടനയുടെ പേരും. അവര്‍ അയക്കുന്ന ഭീക്ഷണി

എന്റെ പാചക പരീക്ഷണങ്ങള്‍

ഏതു വിദ്യയും ദക്ഷിണ വച്ചു വേണം പഠിക്കാന്‍ എന്നു പണ്ടുള്ളവര്‍ പറയും. പക്ഷെ ഞാന്‍ ദക്ഷിണ വയ്‌ക്കാതെ പഠിച്ച ഒരു പണിയാണു പാചകം. എന്നു മാത്രമല്ല, ഒരു മഹാപാപിയുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടാണു തുടക്കം. ഒരു പക്ഷേ അയാളുടെ പ്‌രാക്കുമാവാം, ഞാന്‍ ചട്ടുകം കയ്യിലെടുത്താല്‍ അത്‌ എന്റെ കാലില്‍