പണ്ടു കോട്ടയം നഗരത്തിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു തിരുനക്കര അമ്പലത്തിലെ ഉത്സവം. ഇപ്പോഴത്തെ കഥ അറിയില്ല. ടെലിവിഷന്‍ എന്ന പെട്ടി വന്നതോടെ ഉത്സവങ്ങള്‍ പലതും പെട്ടിയിലായി. ജാതിമതഭേദമെന്യേ ആളുകള്‍ ഒത്തു കൂടുന്ന ഒരു പരിപാടിയായാണ്‌ ഞാന്‍ തിരുനക്കര ഉത്സവത്തെ ഓര്‍ക്കുന്നത്‌. ഉത്സവം കാണലും, പരിചയം പുതുക്കലും തൊട്ട്‌,