Articles

Read thought-provoking articles by Hari Madathil Rajappan Nair (M.R. Hari), exploring nature conservation, ecological topics, and satirical takes on contemporary issues. Select pieces are available in English.

  • ഗോപാലന്‍ വേഴ്‌സസ് ഗോകാലന്‍

    സര്‍വ്വ മലയാളികള്‍ക്കും അറിയാവുന്ന ഒരു പഴയ കഥ ഉണ്ട്. ഇനി അഥവാ ആര്‍ക്കെങ്കിലുമറിയില്ലെങ്കില്‍ അവരെ മലയാളീകരിക്കാനായി ഞാനതൊരിക്കല്‍ കൂടി പറയാം. പണ്ടു പണ്ടൊരു ഗുരുനാഥനുണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു വിദ്വാന്‍. ഒരു ദിവസം അദ്ദേഹം പശുവിനെക്കുറിച്ചു പഠിപ്പിക്കുകയാണ്. ‘പശു ഒരു വിശുദ്ധമൃഗമാണ്. അതിനെ മാതാവായി കാണണം. ബഹുമാനിക്കണം, ആരാധിക്കണം, പൂജിക്കണം…’ ഇതൊക്കെ കേട്ടിട്ടാവണം വഴിയെ നടന്നു പോയ ഒരു പശു രണ്ടക്ഷരം പഠിക്കാമെന്നു കരുതി ഗുരുനാഥന്റെ വേലി പൊളിച്ചകത്തു കയറി. ശരീരമനങ്ങാതെ ജീവിക്കുന്ന ഗുരുനാഥന്റെ…


  • ഒട്ടകപ്പക്ഷികളും, ഓട്ടിന്‍പുറത്തെ കുരങ്ങന്മാരും

    പണ്ടു കോട്ടയം നഗരത്തിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു തിരുനക്കര അമ്പലത്തിലെ ഉത്സവം. ഇപ്പോഴത്തെ കഥ അറിയില്ല. ടെലിവിഷന്‍ എന്ന പെട്ടി വന്നതോടെ ഉത്സവങ്ങള്‍ പലതും പെട്ടിയിലായി. ജാതിമതഭേദമെന്യേ ആളുകള്‍ ഒത്തു കൂടുന്ന ഒരു പരിപാടിയായാണ്‌ ഞാന്‍ തിരുനക്കര ഉത്സവത്തെ ഓര്‍ക്കുന്നത്‌. ഉത്സവം കാണലും, പരിചയം പുതുക്കലും തൊട്ട്‌, തൊട്ടടുത്ത മൈതാനത്തു നടക്കുന്ന കച്ചവടത്തില്‍ നിന്ന്‌ നടീലിനുള്ള കാച്ചിലും, ചേനയും വാങ്ങല്‍ വരെ വിവിധ കലാപരിപാടികള്‍ക്കായാണ്‌ ജനം എത്തിക്കൊണ്ടിരുന്നത്‌. ക്ലോക്കിനോ, ടൈംപീസിനോ കയ്യും കാലും വച്ചതു പോലെയുള്ള ഒരു…


  • കര്‍ഷകശ്രീ ഹരി

    എന്റെ ചെറുപ്പ കാലത്ത്‌ നാട്ടിലെമ്പാടും കേട്ടിരുന്ന ഒരു മുദ്രാവാക്യമാണ്‌ ജയ്‌ ജവാന്‍ ജയ്‌ കിസാന്‍. അക്കാലത്തു ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപകമല്ലാതിരുന്നതു കൊണ്ടും, കര്‍ഷക ആത്മഹത്യ വാര്‍ത്തയാകാതിരുന്നതു കൊണ്ടും മുദ്രാവാക്യത്തിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലായിരുന്നില്ല. ഇന്നിപ്പോള്‍ ജവാന്റെ അവസ്ഥ അത്ര മോശമല്ല. കുടുംബത്തെ പിരിഞ്ഞു ജീവിക്കണമെങ്കിലും നല്ലഭക്ഷണവും, വ്യായാമവും, ശമ്പളവും, പെന്‍ഷനും ഒക്കെയുണ്ട്‌. അപമൃത്യു സംഭവിച്ചാല്‍ കുടുംബത്തിന്റെ കാര്യം നോക്കാന്‍ സര്‍ക്കാര്‍ ഉണ്ട്‌. നേരെ തിരിച്ചാണു കിസാന്റെ സ്ഥിതി. അര്‍ധ പട്ടിണിയില്‍ ഇഴഞ്ഞു നീങ്ങി ആത്മഹത്യയില്‍ ചെന്നു നില്‌ക്കുന്ന…


  • വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും

    വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും തീവെട്ടിക്കൊള്ളക്കാരുടെയും, കള്ളപ്പണക്കാരുടെയും, തല്ലുകൊള്ളികളുടെയുമൊക്കെ പേരില്‍ കോളേജുകള്‍ തുടങ്ങുന്നതാണ്‌ ഇപ്പോള്‍ ഫാഷന്‍. സ്വന്തം പേരൊഴികെ മറ്റൊന്നും എഴുതാനറിയാത്ത മഹദ്‌ വ്യക്തികളുടെ പേരിലുള്ള കലാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റുമായി ന്യൂജനറേഷന്‍ പറന്നു നടക്കുന്നു. ഇതിനു മുന്‍പു മഹാന്മാരുടെയും, ദേശീയ നേതാക്കളുടെയും, പുണ്യാളന്മാരുടെയും ഒക്കെ പേരില്‍ കോളേജ്‌ സ്ഥാപിക്കുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. കാര്യം പേര്‌ വലിയ വലിയ ആളുകളുടെ ആയിരുന്നെങ്കിലും അകത്തു നടന്നിരുന്നതു തീവെട്ടിക്കൊള്ള തന്നെയായിരുന്നു. കാശുകൊടുക്കുന്നവര്‍ക്കും, സ്വന്തക്കാര്‍ക്കും, അധ്യാപകരായും മറ്റു ജീവനക്കാരായും നിയമനം കൊടുക്കുക. എന്നിട്ടു ശമ്പളം…


  • ആക്ഷന്‍ ഹീറോ ബിജുവും, കമ്മീഷണര്‍ ഭരത്‌ചന്ദ്രനും പിന്നെ നിയമസഭയും

    മധ്യതിരുവിതാം കൂറിലെ ഒരു നിയമസഭാ സാമാജികനാണു ബേബിസാര്‍. നാട്ടുകാരുടെ കണ്ണിലുണ്ണി വീട്ടുകാര്‍ ഇട്ടപേരു ബേബി എന്നാണ്‌. രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ അദ്ദേഹം സ്വയം അതു ബേബിസാര്‍ ആക്കി. ആരെക്കണ്ടാലും ചോദിക്കും ‘ബേബിസാര്‍ മോനെന്താ ചെയ്‌തു തരേണ്ടത്‌’?’. ഏതു വീട്ടിലും ഇടിച്ചുകയറി ചെല്ലും. വിദ്യ ഫലിച്ചു. ഇപ്പോള്‍ തൊട്ടിയില്‍ കിടക്കുന്ന കുട്ടി മുതല്‍ അന്ത്യ കൂദാശ കൈക്കൊള്ളുന്ന വയസ്സന്‍ വരെ ചോദിക്കുന്നത്‌ ‘ബേബിസാര്‍ വന്നില്ലേ’ എന്നാണ്‌. കല്യാണമോ, മരണമോ നടന്നാല്‍ ബേബിസാര്‍ അവിടെ എത്തിയിരിക്കും. എല്ലാത്തിനും ഒരു ചിട്ടയുണ്ട്‌. കാറില്‍ നിന്നിറങ്ങി…


  • എന്റെ വല്യമ്മച്ചി ഇല്ലാത്ത കേരളം

    വെടിമരുന്ന്‌ കണ്ടു പിടിച്ച്‌ ലോകം ഒരു പരുവമാക്കിയ ചൈനാക്കാര്‍ അടുത്ത പത്തഞ്ഞൂറു കൊല്ലം അടങ്ങിയിരുന്നു. അതു കഴിഞ്ഞ്‌ അവര്‍ വച്ച അതിലും വലിയ വെടിയാണ്‌ ചെലവു കുറഞ്ഞ സ്‌മാര്‍ട്ട്‌ ഫോണ്‍. അതിനോട്‌ വാട്ട്‌സ്‌ ആപ്പ്‌ മെസഞ്ചര്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ കള്ളു കുടിച്ച കുരങ്ങന്റെ പിന്‍ഭാഗത്ത്‌ തേളു കുത്തിയ അവസ്ഥയാകും. ഈയിടെ ഒരു പഴയ സ്‌നേഹിതന്‍ കാണാന്‍ വന്നു. ഭസ്‌മ ചന്ദനാദികളും, രുദ്രാക്ഷവും, കാവി വസ്‌ത്രവും, മേല്‍മുണ്ടും ഒക്കെയായി പതിനാറാം നൂറ്റാണ്ടിലെയോ മറ്റോ ഭക്തി പ്രസ്ഥാനത്തില്‍ നിന്ന്‌ നേരിട്ട്‌…


  • ‘വെക്കടാ വെടി’

    കേരളത്തില്‍ ഒരു ചര്‍ച്ച കൊടുംപിരിക്കൊണ്ടു നടക്കുകയാണ്‌. കോളേജ്‌ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളായ സ്‌ത്രീ പുരുഷന്മാര്‍ അടുത്തടുത്തിരുന്നു പഠിച്ചാല്‍ ശരിയാവുമോ? സ്‌ത്രീ പുരുഷന്‍മാര്‍ എന്നു പറഞ്ഞത്‌ അബദ്ധത്തിലല്ല. ഇവരെല്ലാം വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ പേരുള്ളവരോ, കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്‌തവരോ ഒക്കെ ആണ്‌. ഇവരെ പിന്നെ എന്തു വിളിക്കണം ? എന്തായാലും ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു ബുദ്ധിജീവിയുടെ പ്രഖ്യാപനം ഗംഭീരമായിരുന്നു. ഇവര്‍ ഒരുമിച്ചിരിക്കുന്നതിനൊന്നും അദ്ദേഹം എതിരല്ല. പക്ഷേ ഇംഗ്ലണ്ടിലെയോ, അമേരിക്കയിലെയോ പോലെ ജാരസന്തതികളെ വളര്‍ത്താനോ അംഗീകരിക്കാനോ ഉള്ള സംവിധാനം ഈ…


  • നാടകമേ ഉലകം

    അടുത്തയിടെ ഞാന്‍ ഒരു മൂന്നു നാലു ദിവസം നീണ്ട യാത്ര നടത്തി. പഴയ ഒരു പരിചയക്കാരനായിരുന്നു വണ്ടി ഓടിച്ചിരുന്നത്‌. സ്‌കൂള്‍ വിദ്യാഭ്യാസം പാതി വഴിക്കു നിര്‍ത്തിയാണ്‌ അദ്ദേഹം ഡ്രൈവിംഗിലേക്കു തിരിഞ്ഞത്‌. പഠിക്കുന്ന കാലത്ത്‌ മൂപ്പര്‍ ഒരു കലാസ്‌നേഹി ആയിരുന്നുത്രേ. സ്‌കൂള്‍ നാടകങ്ങളില്‍ അഭിനയിക്കുവാന്‍ വലിയ താത്‌പര്യമായിരുന്നു. അങ്ങിനെ ഏതോ നാടകത്തില്‍ സാക്ഷാല്‍ പരമശിവന്റെ വേഷം കെട്ടാന്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തു. റിഹേഴ്‌സല്‍ ഒക്കെ നന്നായി നടന്നു. നാടകം പഠിപ്പിക്കുന്ന അധ്യാപകന്‍ തന്നെ വേഷത്തിനുള്ള സാധനങ്ങള്‍ – ജട, താടി,…


  • ഫുട്‌ബോള്‍ ദുരന്തവും വഴിവാണിഭക്കാരും

    ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്‌, എന്റെ അമ്മയും സഹപ്രവര്‍ത്തകരായ രണ്ടു ടീച്ചര്‍മാരും ആട്ടോ റിക്ഷയിലായിരുന്നു സ്‌കൂളില്‍ പോയി കൊണ്ടിരുന്നത്‌. അത്‌ ഒരു അത്ഭുത ഓട്ടോ റിക്ഷ ആയിരുന്നു. മൂന്നു ടീച്ചര്‍മാരും സാമാന്യത്തിലധികം വണ്ണമുള്ളവരായിരുന്നു. ഇവരില്‍ ഒരാള്‍ കയറുമ്പോള്‍ തന്നെ ഓട്ടോ റിക്ഷ നിറയും. രണ്ടാമത്തെ ആള്‍കൂടി കയറുമ്പോള്‍ ആട്ടോ റിക്ഷ ശരിക്കും നിറയും. അതിലേക്കാണ്‌ മൂന്നാമത്തെ ആള്‍ കയറുന്നത്‌. അപ്പോഴും ആട്ടോ റിക്ഷ നിറയുകയല്ലാതെ തുളുമ്പുകയില്ല. ആവശ്യാനുസരണം വികസിക്കുന്ന ഈ ആട്ടോ റിക്ഷയിലേക്ക്‌ എന്നെയും എന്റെ ചേച്ചിയെയും…


  • പക്ഷി ശാസ്‌ത്രം

    ഞാന്‍ ജോലി ചെയ്യുന്ന ഓഫീസിനടുത്ത്‌ ഒരു ചെറിയ തുണ്ടു ഭൂമി ഒഴിഞ്ഞു കിടപ്പുണ്ട്‌. പണ്ടു മുതലേ അതൊഴിഞ്ഞു കിടക്കുകയാണ്‌. ആ വശത്തെ ജനലിനു പുറം തിരിഞ്ഞായിരുന്നു എന്റെ ഇരിപ്പ്‌. അടുത്തയിടയ്‌ക്ക്‌ എനിക്ക്‌ ഒരു ഭൂതോദയമുണ്ടായി. കസേരയും മേശയും അല്‌പമൊന്നു തിരിച്ചിട്ടാല്‍ ഈ പച്ചപ്പു കണ്ടു കൊണ്ടിരിക്കാം. അങ്ങിനെ ഞാന്‍ കാഴ്‌ച കാണാന്‍ തുടങ്ങി. കഷ്ടിച്ച്‌ ആറു സെന്റ്‌ ഭൂമിയാണത്‌. എപ്പോള്‍ നോക്കിയാലും കാണാന്‍ പറ്റുന്നത്‌ കീരികളെ ആണ്‌. താക്കോല്‍ കൊടുത്തു വിട്ട കളിപ്പാട്ടങ്ങള്‍ പോലെ തലങ്ങും വിലങ്ങും…


  • പൂച്ചസ്ഥാന്‍

    ഞങ്ങളുടെ കുട്ടിക്കാലത്ത്‌ ടെലിവിഷന്‍ ഇല്ലായിരുന്നു. ബാലമാസികകളും ചിത്രകഥകളും പോലും അധികമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു ബാറ്റ്‌മാന്‍, സ്‌പൈഡര്‍മാന്‍, പോക്കിമോന്‍ തുടങ്ങിയ പോക്കിരി മാമന്‍മാരെ പരിചയപ്പെടാനുള്ള ഭാഗ്യം ചെറുപ്പത്തില്‍ ഉണ്ടായില്ല. എട്ടു പത്തു കൊല്ലം മുന്‍പ്‌ മാത്രമാണ്‌ ഇവരില്‍ ചിലരെയെങ്കിലും കണ്ടുമുട്ടാന്‍ ഇടവന്നത്‌. എന്റെ ഒരു സ്‌നേഹിതന്‍ വീടു വയ്‌ക്കാന്‍ തീരുമാനിച്ചു. കടം വാങ്ങിയും, ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റും തരിശായിക്കിടന്ന അഞ്ചു സെന്റ്‌ വയല്‍ വാങ്ങി. മണ്ണിട്ടു നികത്താന്‍ തുടങ്ങിയപ്പോള്‍ ഒരു ഫോണ്‍ കോള്‍. സ്‌പൈഡര്‍മാന്‍ ബിജുവാണു വിളിക്കുന്നത്‌. മണ്ണിട്ടു…


  • ശിഷ്യ പൂര്‍ണ്ണിമ

    കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയില്‍ കേരളത്തിലേക്കിറക്കുമതി ചെയ്യപ്പെട്ട രണ്ടാഘോഷങ്ങളാണ്‌ അക്ഷയതൃതീയയും, ഗുരുപൂര്‍ണ്ണിമയും. അക്ഷയതൃതീയ കൊണ്ടു വന്നത്‌ സ്വര്‍ണ്ണക്കടക്കാരാണെങ്കില്‍ ഗുരുപൂര്‍ണ്ണിമയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ‘കലാകാരന്‍മാര്‍’ അജ്ഞാതരായി തുടരുന്നു. ഗുരുക്കന്മാര്‍ കുളിച്ചു കുറിയിട്ടു പാട വരമ്പത്തു കൊക്ക്‌ ഇരിക്കുന്നതു പോലെ നിശ്ചലരായിരിക്കുന്നു. ശിഷ്യര്‍ക്കു തൊട്ടു തൊഴാം, കാല്‍ കഴുകിച്ചു വന്ദിക്കാം, വേണമെങ്കില്‍ പാദാരവിന്ദങ്ങളില്‍ ഒരു ചുംബനവുമാവാം. ഗുരുക്കന്മാര്‍ക്കായി ഒരു ദിവസം നല്ലതു തന്നെ. എങ്കില്‍ പിന്നെ ശിഷ്യന്മാര്‍ക്കും ആവരുതോ ഒരു ദിവസം ? ശിഷ്യന്‍ എന്ന നിലയ്‌ക്ക്‌ അവിസ്‌മരണീയമായ ഒരു റെക്കോര്‍ഡ്‌…


  • ‘മലയാളി മെമ്മോറിയല്‍’

    എന്റെ ഒരു സ്‌നേഹിതന്റെ അമ്മാവന്‍ മൂന്നാറില്‍ തേയിലത്തോട്ടത്തില്‍ സൂപ്പര്‍വൈസറായിരുന്നു. മൂന്നു നാലു മാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരു ചാക്കു പച്ചക്കറിയുമായാണ്‌ വരുന്നത്‌. അതെല്ലാം നാട്ടുകാര്‍ക്കു സൗജന്യമായി വിതരണം ചെയ്യും. കൂട്ടത്തില്‍ ചില ഇംഗ്ലീഷ്‌ പദങ്ങളും. ‘ബ്ലഡി ബഗര്‍’ ആണതില്‍ പ്രധാനം. ഇതും തോട്ടത്തില്‍ നിന്നു കിട്ടിയതാണ്‌. ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇവിടം വിട്ടു പോയ തോട്ടക്കാരന്‍ സായിപ്പ്‌ തോട്ടത്തിലിട്ടിട്ടു പോയതാണ്‌. അമ്മാവന്റെ സൈക്കിളിനു മുന്നില്‍ ചാടുന്ന പൂച്ചക്കുട്ടിയും, ബസ്സില്‍ ബാക്കി ചില്ലറ പത്തു പൈസ തിരിച്ചു…


  • തല്ലുകൊള്ളികള്‍

    ദൈവത്തിന്‌ എവിടെയോ കണക്കു തെറ്റിയതു കൊണ്ടാണ്‌ താന്‍ ഇന്ത്യയില്‍ ജനിച്ചതെന്ന്‌ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്ന ഒരു സ്‌നേഹിതന്‍ എനിക്കുണ്ട്‌. മൂപ്പര്‍ മലയാളിയല്ല. കിട്ടിയ ആദ്യത്തെ അവസരത്തില്‍ അദ്ദേഹം ഒരു വിദേശ രാജ്യത്തു സ്ഥിരതാമസമാക്കി. ഇടയ്‌ക്ക്‌ തിരിച്ചു വന്ന്‌ സ്‌ത്രീധനം തൊട്ട്‌ അമിതമായ ആര്‍ഭാടം വരെ ഇന്ത്യാക്കാരന്‍ കാണിക്കുന്ന സര്‍വ്വ തൊട്ടിത്തരങ്ങളുടെയും അകമ്പടിയോടെ വിവാഹിതനായി. ഭാര്യാ സമേതം വിദേശത്തു ചെന്നു വീണ്ടും തിരിച്ചു സായിപ്പായി. ജീവിതം സസന്തോഷം പോവുമ്പോള്‍ അയാള്‍ക്കൊരു കുട്ടിയുണ്ടായി. അവനു മൂന്നു നാലു വയസ്സായപ്പോള്‍ പ്രശ്‌നം തുടങ്ങി.…


  • മോഷണത്തൊഴിലാളി

    ലോകത്തിലെ ആദ്യത്തെ തൊഴില്‍ വേശ്യാവൃത്തി ആണെന്നാണ്‌ പലരും പറയുന്നത്‌. എന്താണതിന്റെ യുക്തി എന്ന്‌ എനിക്കിതു വരെ മനസ്സിലായിട്ടില്ല. ആചാരമുണ്ടായിട്ടല്ലേ വ്യഭിചാരമുണ്ടാകൂ? കുടുംബവും കല്യാണവും ഒക്കെ വന്നു കഴിഞ്ഞിട്ടല്ലേ വേലി ചാടല്‍ വരുന്നത്‌? അതോ ആദിമ മനുഷ്യര്‍ കാണുന്നപാടേ കല്യാണം കഴിക്കുവാന്‍ തുടങ്ങിയിരുന്നോ? ഭൂമിയിലെ ആദ്യത്തെ തൊഴില്‍ മോഷണമാണെന്നു വിശ്വസിക്കാനാണ്‌ ഞാന്‍ ഇഷ്ടപ്പെടുന്നത്‌. ജീവിക്കാന്‍ വേണ്ടി ഒരാള്‍ നിരന്തരമായ ഏര്‍പ്പെടുന്ന പ്രക്രിയക്കല്ലേ തൊഴില്‍ എന്നു പറയുന്നത്‌? അതു നിയമ വിരുദ്ധമാണെന്നതു കൊണ്ടു തൊഴില്‍ അല്ലാതാവുമോ? നിയമത്തിന്റെ സംരക്ഷണം കിട്ടില്ല…


  • യന്തിരന്‍

    ഞാന്‍ വളര്‍ന്നത്‌ ഒരു പട്ടണ പ്രാന്തത്തിലാണ്‌. അത്‌ നല്ല ഒരു നാട്ടിന്‍പുറമായിരുന്നു. എന്നാല്‍ ഒരു വ്യത്യാസം ഉണ്ടായിരുന്നത്‌ അവിടെ കുറെ ഫാക്ടറികള്‍ ഉണ്ടായിരുന്നു എന്നതാണ്‌. അവയില്‍ പലതും വളരെ പെട്ടെന്നു പൂട്ടുകയും പിന്നെ മറ്റൊരു രൂപത്തില്‍ തുറക്കുകയും ചെയ്‌തിരുന്നതിനാല്‍ കുട്ടിക്കാലത്തു തന്നെ ഒരു പാടു യന്ത്രങ്ങള്‍ കാണാന്‍ കഴിഞ്ഞു. സാധാരണ നാട്ടിലെല്ലാം കാണുന്ന നെല്‍പാടത്തു വെള്ളം വറ്റിക്കുന്ന യന്ത്രത്തിനും, കൊപ്രയാട്ടുന്ന യന്ത്രത്തിനും, ഗോതമ്പു പൊടിക്കുന്ന യന്ത്രത്തിനുമൊക്കെ പുറമേ സോപ്പു നിര്‍മ്മാണം തൊട്ട്‌ ഹാര്‍ഡ്‌ ബോര്‍ഡ്‌ നിര്‍മ്മാണം, തടിവ്യവസായം,…


  • ‘സുകുമാരഘൃതം’

    നമ്മുടെ നാട്ടിലെ വലിയൊരു വിഭാഗം ആളുകള്‍ സ്വയം ‘ആനപ്രേമി’ എന്നു വിശേഷിപ്പിക്കാറുണ്ട്‌. മഹാഭൂരിപക്ഷത്തിനും ആനയോടു പ്രേമമല്ല കമ്പമാണ്‌ എന്നാണ്‌ എന്റെ തോന്നല്‍. ഭൂമുഖത്തെ എറ്റവും വലിയ കാഴ്‌ചകളിലൊന്നായ ആനയെ കണ്ടാനന്ദിക്കുന്നതില്‍ തീരുന്നു ഞാനടക്കമുള്ള ആനക്കമ്പക്കാരുടെ താത്‌പര്യം. അല്ലാതെ ആനയ്‌ക്കു ഭക്ഷണം കിട്ടുന്നുണ്ടോ, വെള്ളം കിട്ടുന്നുണ്ടോ, കണ്ടമാനം തല്ലു കിട്ടുന്നുണ്ടോ എന്നൊന്നും ഞങ്ങള്‍ അന്വേഷിക്കാറില്ല. ഇന്നുവരെ കേരളത്തിലെ ഏതെങ്കിലും ഒരു ആനപ്രേമി ധാര്‍മ്മിക രോഷം തിളച്ചു മറിഞ്ഞ്‌ പരമദുഷ്ടനായ ഏതെങ്കിലും ആനക്കാരനെ വെടിവയ്‌ക്കുക പോയിട്ട്‌ തല്ലുക പോലും ചെയ്‌തതായി…


  • ‘ജഡ്‌ജി സാര്‍’

    എന്റെ സഹപ്രവര്‍ത്തകനായ ഒരു സ്‌നേഹിതനോട്‌ എനിക്കു കടുത്ത അസൂയ ആണ്‌. സുഹൃദ്‌ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹത്തിന്‌ അസാമാന്യമായ കഴിവാണ്‌. അതില്‍ കണ്‍കെട്ടു വിദ്യകളൊന്നുമില്ല. സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തു ത്യാഗം ചെയ്യാനും മൂപ്പര്‍ തയ്യാറാണ്‌. ചിലപ്പോള്‍ എനിക്കു തോന്നും അങ്ങേര്‍ കഴിഞ്ഞ ജന്മം വല്ല ആംബുലന്‍സോ, ഓക്‌സിജന്‍ സിലിണ്ടറോ ഒക്കെ ആയിരുന്നു എന്ന്‌. ഇല്ലെങ്കില്‍ എങ്ങിനെയാണ്‌ 24 മണിക്കൂറും സേവനം തുടരുക? അദ്ദേഹത്തെ പോലെയാകാന്‍ ഞാനും ശ്രമിക്കുമെങ്കിലും ഒരു മൂന്നു നാലു ദിവസത്തിനകം ചെമ്പു പുറത്തു വരും. സൗഹൃദം…


  • ഒരു പ്രേതകഥ!!!

    വളരെ പണ്ട്‌ എന്റെ വീട്ടിലെ പുസ്‌തക ശേഖരത്തില്‍ ‘ചോര പുരണ്ട കഠാരി’ എന്നൊരു പുസ്‌തകം ഉണ്ടായിരുന്നു. പുസ്‌തകത്തിന്റെ പേരു കേട്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായില്ലേ? പുസ്‌തകം ഒരു ഡിറ്റക്ടീവ്‌ നോവല്‍ ആണ്‌. ‘ചോര പുരണ്ട കഠാരി’ എന്നാണ്‌ നോവലിലെ കുറ്റവാളി സംഘടനയുടെ പേരും. അവര്‍ അയക്കുന്ന ഭീക്ഷണി കത്തുകള്‍ അവസാനിക്കുന്നത്‌ ‘എന്ന്‌, ചോര പുരണ്ട കഠാരി’ എന്നാണ്‌. അത്യന്തം ഉദ്വേഗജനകമായിരുന്നു നോവല്‍. അതു കൊണ്ടു തന്നെ അവസാനത്തെ മൂന്നു നാലു ചാപ്‌റ്റര്‍ ഇല്ലായിരുന്നു. വീട്ടുകാരെല്ലാം വായിച്ചു തകര്‍ത്ത…


  • എന്റെ പാചക പരീക്ഷണങ്ങള്‍

    ഏതു വിദ്യയും ദക്ഷിണ വച്ചു വേണം പഠിക്കാന്‍ എന്നു പണ്ടുള്ളവര്‍ പറയും. പക്ഷെ ഞാന്‍ ദക്ഷിണ വയ്‌ക്കാതെ പഠിച്ച ഒരു പണിയാണു പാചകം. എന്നു മാത്രമല്ല, ഒരു മഹാപാപിയുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടാണു തുടക്കം. ഒരു പക്ഷേ അയാളുടെ പ്‌രാക്കുമാവാം, ഞാന്‍ ചട്ടുകം കയ്യിലെടുത്താല്‍ അത്‌ എന്റെ കാലില്‍ തന്നെ വീഴുമെന്നുറപ്പാണ്‌. പത്തു മുപ്പതു വര്‍ഷം മുന്‍പ്‌ ഞാന്‍ മൈസൂറില്‍ ഒരു ലോ കോളേജില്‍ പഠിച്ചിരുന്നു. ആദ്യത്തെ വര്‍ഷം ലോകോളേജ്‌ ഹോസ്റ്റലില്‍ തന്നെ താമസിച്ചു. മാതപ്പ എന്നൊരു വിദ്വാനാണ്‌…


  • ചില വിദ്യാഭ്യാസ ചിന്തകള്‍

    ക്ലാസ്സിലിരുന്നു പട്ടിയെക്കുറിച്ചു സംസാരിച്ച കുട്ടിയെ ടീച്ചര്‍ പട്ടിക്കൂട്ടിലടച്ചതായി വാര്‍ത്ത കണ്ടു. ഭാഗ്യം, കടുവയെയോ, സിംഹത്തെയോ, പുലിയെയോ കുറിച്ചു സംസാരിക്കുവാന്‍ കുട്ടിക്കു തോന്നിയില്ലല്ലോ. എങ്കില്‍ കടുവാക്കൂടും, സിംഹക്കൂടുമൊക്കെ കണ്ടുപിടിക്കാന്‍ ടീച്ചര്‍മാര്‍ എത്ര ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു! എന്തായാലും ഏകദേശം 40-45 വര്‍ഷം മുന്‍പു സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ എനിക്ക് അന്നത്തെ ചില കാര്യങ്ങള്‍ പങ്കു വെയ്ക്കാന്‍ ഇതൊരു പ്രചോദനമായി. നാട്ടിന്‍പുറം എന്നു തന്നെ പറയാവുന്ന ഒരു ചെറിയ ടൗണിലെ സ്‌കൂളിലാണു ഞാന്‍ പ്രൈമറി വിദ്യാഭ്യാസം നടത്തിയത്. സ്‌കൂളിനു ചുറ്റും വിശാലമായ…


  • ക്രൈസിസ്‌ മാനേജ്‌മെന്റ്‌

    ഇതും ഒരു വെടിക്കെട്ടുകഥയാണ്‌. ഇതിലെ നായകന്‍ ഞാനല്ല. ഞാന്‍ വെറും പ്രേക്ഷകന്‍ മാത്രം. ഇതിലെ നായകനെ എനിക്കു മുന്‍പരിചയമില്ല. നാട്ടിന്‍പുറത്തെ അമ്പലങ്ങളില്‍ ഉത്സവത്തിനു ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌. ചില സ്ഥിരം പതിവുകാരുമുണ്ട്‌. തീവെട്ടിക്ക്‌ എണ്ണ ഒഴിക്കലും, നെറ്റിപ്പട്ടത്തിന്റെ കേടുപാടുതീര്‍ക്കലും, പരിപാടി അനൗണ്‍സു ചെയ്യലുമൊക്കെ ഓരേരുത്തരുടെ അവകാശം പോലെയാണ്‌. ഉത്സവക്കാലമാകുമ്പോള്‍ അവര്‍ എത്തും. എവിടെയെങ്കിലുമൊക്കെ തങ്ങും. സംഗതി കഴിയുമ്പോള്‍ സ്ഥലം വിടും. പ്രതിഫലത്തെക്കുറിച്ചും തര്‍ക്കമില്ല. നമ്മുടെ നാട്ടിലെ ഉത്സവകമ്മിറ്റിക്കാര്‍ ചെറുപ്രായത്തില്‍ അമേരിക്കയിലോ യൂറോപ്പിലോ ഒക്കെ ചെന്നു പറ്റിയിരുന്നെങ്കില്‍ അന്താരാഷ്ട്ര ക്രൈസിസ്‌…


  • വെടിക്കെട്ടു പുരാണം

    വെടിമരുന്നു കണ്ടുപിടിച്ചത്‌ ചൈനാക്കാരാണെങ്കിലും അത്‌ അതിന്റെ ആദ്യരൂപത്തില്‍ തന്നെ ഉപയോഗിക്കുന്നതില്‍ കേരളീയരാണു മുമ്പില്‍ എന്നുവേണം കരുതാന്‍. വെടിക്കെട്ടില്ലാതെ നമുക്ക്‌ ഉത്സവമോ പെരുന്നാളോ ഇല്ല. പടക്ക നിര്‍മ്മാണശാലകളില്‍ ഇടയ്‌ക്ക്‌ അപകടങ്ങളൊക്കെ ഉണ്ടാവാറുണ്ടെങ്കിലും ആഘോഷ സ്ഥലങ്ങളില്‍ വലിയ കുഴപ്പമൊന്നുമില്ലാതെ സംഗതി മാനേജ്‌ ചെയ്യാറുണ്ട്‌. എന്നാല്‍ ജാതകദോഷമെന്നല്ലാതെ എന്തു പറയാന്‍. ഈ സാധനം ഞാനെന്നു കൈ കൊണ്ടു തൊട്ടാലും അപകടമുണ്ടാകും. പാമ്പുഗുളിക എന്നൊരു സംഗതിയുണ്ട്‌. അതിനെ പടക്കങ്ങളുടെ കൂട്ടത്തില്‍ പെടുത്താന്‍ പോലും പറ്റില്ല. പാറ്റ ഗുളികയുടെ അത്ര പോലും വലിപ്പമില്ലാത്ത ഒരു…


  • മാമ്പഴക്കാലം

    ശരാശരി മലയാളി ചെറുക്കന്റെ ദൗര്‍ബല്യമാണ്‌ ആന. കേരളത്തിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ചെറുപ്പകാലത്ത്‌ ഉത്സവകാലം കാത്തിരിക്കുമായിരുന്നു. ആനയെ കാണാനും ചെണ്ടകൊട്ടു കേള്‍ക്കാനും. ഉത്സവകാലം സ്വാതന്ത്ര്യത്തിന്റെ കാലം കൂടിയാണ്‌. വീട്ടില്‍ നിന്ന്‌ അതിരാവിലെ പുറത്തു ചാടാം. തിരിച്ചു കയറേണ്ട സമയത്തിനു പരിധിയില്ല. രാത്രിയില്‍ ഉത്സവപ്പറമ്പില്‍ തന്നെ കിടന്നാലും കുഴപ്പമൊന്നുമില്ല. പക്ഷെ ഉത്സവപ്പറമ്പില്‍ അടിപിടിയോ, ആന വിരണ്ടോടലോ വല്ലതുമുണ്ടായാല്‍ അധികം താമസിയാതെ വീട്ടിലെത്തി തനിക്കൊന്നും പറ്റിയിട്ടില്ലെന്നറിയിക്കണം എന്നു മാത്രം. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങള്‍ ആണു ഞങ്ങളുടെ നാട്ടിലെ…