60 വർഷമായി കേരളത്തിൽ ജീവിക്കുന്ന ഞാൻ ‘ഇന്നലെ ഒരു കാക്കയെ കണ്ടു’ എന്ന് എന്നെങ്കിലും എഴുതുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ കുട്ടിക്കാലം നിറയെ കാക്കകൾ ആയിരുന്നു. പാട്ടിലും, കഥയിലും, പഴഞ്ചൊല്ലിലും, പാടത്തും, പറമ്പിലും, പെരുവഴിയിലും, വഴിയോരത്തെ ഇലക്ട്രിക് കമ്പികളിലും അവ നിറഞ്ഞിരുന്നു. ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന്
സര്‍വ്വ മലയാളികള്‍ക്കും അറിയാവുന്ന ഒരു പഴയ കഥ ഉണ്ട്. ഇനി അഥവാ ആര്‍ക്കെങ്കിലുമറിയില്ലെങ്കില്‍ അവരെ മലയാളീകരിക്കാനായി ഞാനതൊരിക്കല്‍ കൂടി പറയാം. പണ്ടു പണ്ടൊരു ഗുരുനാഥനുണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു വിദ്വാന്. ഒരു ദിവസം അദ്ദേഹം പശുവിനെക്കുറിച്ചു പഠിപ്പിക്കുകയാണ്. ‘പശു ഒരു വിശുദ്ധമൃഗമാണ്. അതിനെ മാതാവായി
പണ്ടു കോട്ടയം നഗരത്തിലെ ഏറ്റവും വലിയ പരിപാടിയായിരുന്നു തിരുനക്കര അമ്പലത്തിലെ ഉത്സവം. ഇപ്പോഴത്തെ കഥ അറിയില്ല. ടെലിവിഷന്‍ എന്ന പെട്ടി വന്നതോടെ ഉത്സവങ്ങള്‍ പലതും പെട്ടിയിലായി. ജാതിമതഭേദമെന്യേ ആളുകള്‍ ഒത്തു കൂടുന്ന ഒരു പരിപാടിയായാണ് ഞാന്‍ തിരുനക്കര ഉത്സവത്തെ ഓര്‍ക്കുന്നത്. ഉത്സവം കാണലും, പരിചയം പുതുക്കലും തൊട്ട്,
എന്റെ ചെറുപ്പ കാലത്ത് നാട്ടിലെമ്പാടും കേട്ടിരുന്ന ഒരു മുദ്രാവാക്യമാണ് ജയ് ജവാന് ജയ് കിസാന്‍. അക്കാലത്തു ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യാപകമല്ലാതിരുന്നതു കൊണ്ടും, കര്‍ഷക ആത്മഹത്യ വാര്‍ത്തയാകാതിരുന്നതു കൊണ്ടും മുദ്രാവാക്യത്തിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലായിരുന്നില്ല. ഇന്നിപ്പോള്‍ ജവാന്റെ അവസ്ഥ അത്ര മോശമല്ല. കുടുംബത്തെ പിരിഞ്ഞു ജീവിക്കണമെങ്കിലും നല്ലഭക്ഷണവും, വ്യായാമവും,
വാധ്യാരും, കപ്യാരും, മേല്‍ശാന്തിയും തീവെട്ടിക്കൊള്ളക്കാരുടെയും, കള്ളപ്പണക്കാരുടെയും, തല്ലുകൊള്ളികളുടെയുമൊക്കെ പേരില്‍ കോളേജുകള്‍ തുടങ്ങുന്നതാണ് ഇപ്പോള്‍ ഫാഷന്‍. സ്വന്തം പേരൊഴികെ മറ്റൊന്നും എഴുതാനറിയാത്ത മഹദ് വ്യക്തികളുടെ പേരിലുള്ള കലാലയങ്ങളുടെ സര്‍ട്ടിഫിക്കറ്റുമായി ന്യൂജനറേഷന് പറന്നു നടക്കുന്നു. ഇതിനു മുന്‍പു മഹാന്മാരുടെയും, ദേശീയ നേതാക്കളുടെയും, പുണ്യാളന്മാരുടെയും ഒക്കെ പേരില്‍ കോളേജ് സ്ഥാപിക്കുന്ന ഒരു
മധ്യതിരുവിതാം കൂറിലെ ഒരു നിയമസഭാ സാമാജികനാണു ബേബിസാര്‍. നാട്ടുകാരുടെ കണ്ണിലുണ്ണി വീട്ടുകാര്‍ ഇട്ടപേരു ബേബി എന്നാണ്. രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ അദ്ദേഹം സ്വയം അതു ബേബിസാര്‍ ആക്കി. ആരെക്കണ്ടാലും ചോദിക്കും ‘ബേബിസാര്‍ മോനെന്താ ചെയ്തു തരേണ്ടത്’?’. ഏതു വീട്ടിലും ഇടിച്ചുകയറി ചെല്ലും. വിദ്യ ഫലിച്ചു. ഇപ്പോള്‍ തൊട്ടിയില്‍ കിടക്കുന്ന കുട്ടി
വെടിമരുന്ന് കണ്ടു പിടിച്ച് ലോകം ഒരു പരുവമാക്കിയ ചൈനാക്കാര്‍ അടുത്ത പത്തഞ്ഞൂറു കൊല്ലം അടങ്ങിയിരുന്നു. അതു കഴിഞ്ഞ് അവര്‍ വച്ച അതിലും വലിയ വെടിയാണ് ചെലവു കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍. അതിനോട് വാട്ട്സ് ആപ്പ് മെസഞ്ചര്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ കള്ളു കുടിച്ച കുരങ്ങന്റെ പിന്‍ഭാഗത്ത് തേളു കുത്തിയ
കേരളത്തില്‍ ഒരു ചര്‍ച്ച കൊടുംപിരിക്കൊണ്ടു നടക്കുകയാണ്. കോളേജ് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളായ സ്ത്രീ പുരുഷന്മാര് അടുത്തടുത്തിരുന്നു പഠിച്ചാല്‍ ശരിയാവുമോ? സ്ത്രീ പുരുഷന്മാര് എന്നു പറഞ്ഞത് അബദ്ധത്തിലല്ല. ഇവരെല്ലാം വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ളവരോ, കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരോ ഒക്കെ ആണ്. ഇവരെ പിന്നെ എന്തു വിളിക്കണം ?
അടുത്തയിടെ ഞാന്‍ ഒരു മൂന്നു നാലു ദിവസം നീണ്ട യാത്ര നടത്തി. പഴയ ഒരു പരിചയക്കാരനായിരുന്നു വണ്ടി ഓടിച്ചിരുന്നത്. സ്കൂള്‍ വിദ്യാഭ്യാസം പാതി വഴിക്കു നിര്‍ത്തിയാണ് അദ്ദേഹം ഡ്രൈവിംഗിലേക്കു തിരിഞ്ഞത്. പഠിക്കുന്ന കാലത്ത് മൂപ്പര് ഒരു കലാസ്നേഹി ആയിരുന്നുത്രേ. സ്കൂള്‍ നാടകങ്ങളില്‍ അഭിനയിക്കുവാന്‍ വലിയ താത്പര്യമായിരുന്നു. അങ്ങിനെ
ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത്, എന്റെ അമ്മയും സഹപ്രവര്‍ത്തകരായ രണ്ടു ടീച്ചര്‍മാരും ആട്ടോ റിക്ഷയിലായിരുന്നു സ്കൂളില്‍ പോയി കൊണ്ടിരുന്നത്. അത് ഒരു അത്ഭുത ഓട്ടോ റിക്ഷ ആയിരുന്നു. മൂന്നു ടീച്ചര്‍മാരും സാമാന്യത്തിലധികം വണ്ണമുള്ളവരായിരുന്നു. ഇവരില്‍ ഒരാള്‍ കയറുമ്പോള്‍ തന്നെ ഓട്ടോ റിക്ഷ നിറയും. രണ്ടാമത്തെ ആള്‍കൂടി കയറുമ്പോള്‍