സര്‍വ്വ മലയാളികള്‍ക്കും അറിയാവുന്ന ഒരു പഴയ കഥ ഉണ്ട്. ഇനി അഥവാ ആര്‍ക്കെങ്കിലുമറിയില്ലെങ്കില്‍ അവരെ മലയാളീകരിക്കാനായി ഞാനതൊരിക്കല്‍ കൂടി പറയാം. പണ്ടു പണ്ടൊരു ഗുരുനാഥനുണ്ടായിരുന്നു. ഗുരുകുല സമ്പ്രദായത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു വിദ്വാന്‍. ഒരു ദിവസം അദ്ദേഹം പശുവിനെക്കുറിച്ചു പഠിപ്പിക്കുകയാണ്. ‘പശു ഒരു വിശുദ്ധമൃഗമാണ്. അതിനെ മാതാവായി