എന്റെ പാചക പരീക്ഷണങ്ങള്‍

ഏതു വിദ്യയും ദക്ഷിണ വച്ചു വേണം പഠിക്കാന്‍ എന്നു പണ്ടുള്ളവര്‍ പറയും. പക്ഷെ ഞാന്‍ ദക്ഷിണ വയ്‌ക്കാതെ പഠിച്ച ഒരു പണിയാണു പാചകം. എന്നു മാത്രമല്ല, ഒരു മഹാപാപിയുടെ കഞ്ഞിയില്‍ മണ്ണുവാരിയിട്ടാണു തുടക്കം. ഒരു പക്ഷേ അയാളുടെ പ്‌രാക്കുമാവാം, ഞാന്‍ ചട്ടുകം കയ്യിലെടുത്താല്‍ അത്‌ എന്റെ കാലില്‍

ചില വിദ്യാഭ്യാസ ചിന്തകള്‍

ക്ലാസ്സിലിരുന്നു പട്ടിയെക്കുറിച്ചു സംസാരിച്ച കുട്ടിയെ ടീച്ചര്‍ പട്ടിക്കൂട്ടിലടച്ചതായി വാര്‍ത്ത കണ്ടു. ഭാഗ്യം, കടുവയെയോ, സിംഹത്തെയോ, പുലിയെയോ കുറിച്ചു സംസാരിക്കുവാന്‍ കുട്ടിക്കു തോന്നിയില്ലല്ലോ. എങ്കില്‍ കടുവാക്കൂടും, സിംഹക്കൂടുമൊക്കെ കണ്ടുപിടിക്കാന്‍ ടീച്ചര്‍മാര്‍ എത്ര ബുദ്ധിമുട്ടേണ്ടി വരുമായിരുന്നു! എന്തായാലും ഏകദേശം 40-45 വര്‍ഷം മുന്‍പു സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ എനിക്ക് അന്നത്തെ

ക്രൈസിസ്‌ മാനേജ്‌മെന്റ്‌

ഇതും ഒരു വെടിക്കെട്ടുകഥയാണ്‌. ഇതിലെ നായകന്‍ ഞാനല്ല. ഞാന്‍ വെറും പ്രേക്ഷകന്‍ മാത്രം. ഇതിലെ നായകനെ എനിക്കു മുന്‍പരിചയമില്ല. നാട്ടിന്‍പുറത്തെ അമ്പലങ്ങളില്‍ ഉത്സവത്തിനു ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌. ചില സ്ഥിരം പതിവുകാരുമുണ്ട്‌. തീവെട്ടിക്ക്‌ എണ്ണ ഒഴിക്കലും, നെറ്റിപ്പട്ടത്തിന്റെ കേടുപാടുതീര്‍ക്കലും, പരിപാടി അനൗണ്‍സു ചെയ്യലുമൊക്കെ ഓരേരുത്തരുടെ അവകാശം പോലെയാണ്‌. ഉത്സവക്കാലമാകുമ്പോള്‍

വെടിക്കെട്ടു പുരാണം

വെടിമരുന്നു കണ്ടുപിടിച്ചത്‌ ചൈനാക്കാരാണെങ്കിലും അത്‌ അതിന്റെ ആദ്യരൂപത്തില്‍ തന്നെ ഉപയോഗിക്കുന്നതില്‍ കേരളീയരാണു മുമ്പില്‍ എന്നുവേണം കരുതാന്‍. വെടിക്കെട്ടില്ലാതെ നമുക്ക്‌ ഉത്സവമോ പെരുന്നാളോ ഇല്ല. പടക്ക നിര്‍മ്മാണശാലകളില്‍ ഇടയ്‌ക്ക്‌ അപകടങ്ങളൊക്കെ ഉണ്ടാവാറുണ്ടെങ്കിലും ആഘോഷ സ്ഥലങ്ങളില്‍ വലിയ കുഴപ്പമൊന്നുമില്ലാതെ സംഗതി മാനേജ്‌ ചെയ്യാറുണ്ട്‌. എന്നാല്‍ ജാതകദോഷമെന്നല്ലാതെ എന്തു പറയാന്‍. ഈ

മാമ്പഴക്കാലം

ശരാശരി മലയാളി ചെറുക്കന്റെ ദൗര്‍ബല്യമാണ്‌ ആന. കേരളത്തിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ചെറുപ്പകാലത്ത്‌ ഉത്സവകാലം കാത്തിരിക്കുമായിരുന്നു. ആനയെ കാണാനും ചെണ്ടകൊട്ടു കേള്‍ക്കാനും. ഉത്സവകാലം സ്വാതന്ത്ര്യത്തിന്റെ കാലം കൂടിയാണ്‌. വീട്ടില്‍ നിന്ന്‌ അതിരാവിലെ പുറത്തു ചാടാം. തിരിച്ചു കയറേണ്ട സമയത്തിനു പരിധിയില്ല. രാത്രിയില്‍ ഉത്സവപ്പറമ്പില്‍ തന്നെ