എന്റെ സഹപ്രവര്‍ത്തകനായ ഒരു സ്‌നേഹിതനോട് എനിക്കു കടുത്ത അസൂയ ആണ്. സുഹൃദ്‌ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോകുന്നതില്‍ അദ്ദേഹത്തിന് അസാമാന്യമായ കഴിവാണ്. അതില്‍ കണ്‍കെട്ടു വിദ്യകളൊന്നുമില്ല. സുഹൃത്തുക്കള്‍ക്കു വേണ്ടി എന്തു ത്യാഗം ചെയ്യാനും മൂപ്പര്‍ തയ്യാറാണ്. ചിലപ്പോള്‍ എനിക്കു തോന്നും അങ്ങേര്‍ കഴിഞ്ഞ ജന്മം വല്ല ആംബുലന്‍സോ, ഓക്‌സിജന്‍ സിലിണ്ടറോ
വളരെ പണ്ട് എന്റെ വീട്ടിലെ പുസ്‌തക ശേഖരത്തില്‍ ‘ചോര പുരണ്ട കഠാരി’ എന്നൊരു പുസ്‌തകം ഉണ്ടായിരുന്നു. പുസ്‌തകത്തിന്റെ പേരു കേട്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായില്ലേ? പുസ്‌തകം ഒരു ഡിറ്റക്ടീവ് നോവല്‍ ആണ്. ‘ചോര പുരണ്ട കഠാരി’ എന്നാണ് നോവലിലെ കുറ്റവാളി സംഘടനയുടെ പേരും. അവര്‍ അയക്കുന്ന ഭീക്ഷണി