കാക്കേ, കാക്കേ, നീ എവിടെ?

60 വർഷമായി കേരളത്തിൽ ജീവിക്കുന്ന ഞാൻ ‘ഇന്നലെ ഒരു കാക്കയെ കണ്ടു’ എന്ന് എന്നെങ്കിലും എഴുതുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ കുട്ടിക്കാലം നിറയെ കാക്കകൾ ആയിരുന്നു. പാട്ടിലും, കഥയിലും, പഴഞ്ചൊല്ലിലും, പാടത്തും, പറമ്പിലും, പെരുവഴിയിലും, വഴിയോരത്തെ ഇലക്ട്രിക് കമ്പികളിലും അവ നിറഞ്ഞിരുന്നു. ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന് തുടങ്ങുന്ന പള്ളിക്കൂടം. കൂട്ടിന് ആകാശവാണിയുടെ കദളിവാഴക്കയ്യിലെ കാക്ക. ഏറ്റവും ഒടുവിൽ ഒരു കാക്കയെ കാണിച്ചുതരുന്നത് കുഞ്ഞുണ്ണി മാഷാണ് – ‘പാറപ്പുറത്ത് പാറി വന്ന കാക്ക’ അതും 40 കൊല്ലം മുമ്പ് ആയിരുന്നു.നമ്മൾ വീടിനു ചുറ്റും വലിച്ചെറിഞ്ഞിരുന്ന ജൈവാവശിഷ്ടങ്ങൾ വൃത്തിയാക്കി തന്നിരുന്ന കാക്ക, പ്ലാസ്റ്റിക് കൂടുകളും ഫ്ലാറ്റുകളും വന്നതോടെ പട്ടിണിയായി. നാടുവിട്ടു അല്ലെങ്കിൽ നാട് നീങ്ങി. പ്ലാസ്റ്റിക് കൂട്ടിൽ പൊതിഞ്ഞു കെട്ടിനമ്മൾ വഴിയിൽ വലിച്ചെറിയുന്ന മാലിന്യത്തിന് പുതിയ അവകാശികളായി.
കുട്ടികളെ ഞോണ്ടുന്ന ഭീകരജീവിയായി നമ്മൾ ചിത്രീകരിച്ച കാക്കയുടെ സ്ഥാനത്ത് ആരെയും കടിച്ചു കീറുന്ന തെരുവു പട്ടി കൂട്ടങ്ങൾ. ഇതിനെല്ലാം ഇടയ്ക്ക് ഇന്നലെ ഒരു കാക്ക കൈയെത്തുന്ന അകലത്തിൽ വന്നിരുന്ന് കഥ പറഞപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുമോ?


Subscribe to get notifications on new posts

Recent Articles

Comments
  1. Nandu Chandran | Reply

Leave a Reply

Your email address will not be published.