ഞങ്ങളുടെ കുട്ടിക്കാലത്ത്‌ ടെലിവിഷന്‍ ഇല്ലായിരുന്നു. ബാലമാസികകളും ചിത്രകഥകളും പോലും അധികമൊന്നും ഇല്ലായിരുന്നു. അതുകൊണ്ടു ബാറ്റ്‌മാന്‍, സ്‌പൈഡര്‍മാന്‍, പോക്കിമോന്‍ തുടങ്ങിയ പോക്കിരി മാമന്‍മാരെ പരിചയപ്പെടാനുള്ള ഭാഗ്യം ചെറുപ്പത്തില്‍ ഉണ്ടായില്ല. എട്ടു പത്തു കൊല്ലം മുന്‍പ്‌ മാത്രമാണ്‌ ഇവരില്‍ ചിലരെയെങ്കിലും കണ്ടുമുട്ടാന്‍ ഇടവന്നത്‌. എന്റെ ഒരു സ്‌നേഹിതന്‍ വീടു വയ്‌ക്കാന്‍