60 വർഷമായി കേരളത്തിൽ ജീവിക്കുന്ന ഞാൻ ‘ഇന്നലെ ഒരു കാക്കയെ കണ്ടു’ എന്ന് എന്നെങ്കിലും എഴുതുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഞങ്ങളുടെ കുട്ടിക്കാലം നിറയെ കാക്കകൾ ആയിരുന്നു. പാട്ടിലും, കഥയിലും, പഴഞ്ചൊല്ലിലും, പാടത്തും, പറമ്പിലും, പെരുവഴിയിലും, വഴിയോരത്തെ ഇലക്ട്രിക് കമ്പികളിലും അവ നിറഞ്ഞിരുന്നു. ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന്